കൊച്ചി: കേരള മോട്ടോർ വാഹന വകുപ്പിനു വേണ്ടി നിർമ്മിച്ച റോഡ് സുരക്ഷാ ഹ്രസ്വചിത്രം ഡ്രൈവർ-ന്റെ ആദ്യ പ്രദർശനം 2026 ജൂൺ 13-ാം തീയതി ശനിയാഴ്ച രാവിലെ 11.30 ന് എറണാകുളം കളമശ്ശേരിയിലെ സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും.
പ്രശസ്ത നടൻ സലിം കുമാർ അവസാനമായി അഭിനയിച്ച അവേയർനെസ് ചിത്രമാണ്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് കലന്തൻ ബഷീർ സംവിധാനം ചെയ്ത ചിത്രം, മദ്യം, മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടെ റോഡ് സുരക്ഷയെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിട്ടുള്ളത്.
