മള്ളിയൂർ ശങ്കരൻ നമ്പൂതിരി സ്മാരക ഭാഗവത സപ്താഹം സമാപിച്ചു

ഗുരുവായൂർ: ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മയ്ക്കായി നടത്തിവരുന്ന ഭാഗവത സപ്താഹം ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമാപിച്ചു. യജ്ഞാചാര്യന്മാരായ മള്ളിയൂരിന്റെ മകനും ഭാഗവത ആചാര്യനുമായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, വെൺമണി രാധ അന്തർജനം എന്നിവരെ ഗുരുവായൂർ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ
നാരായണനാമാക്കിത പുടവ ചാർത്തി ആദരിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, മള്ളിയൂർ ശിവൻ നമ്പൂതിരി, കവാപ്രപരമേശ്വരൻ നമ്പൂതിരി എന്നിവർ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *