‘അംഗനവാടി മുതൽ ഐഎഎസ് വരെ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

പീരുമേട് :ഏലപ്പാറ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് ഉന്നത വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭരണസമിതി നടപ്പിലാക്കുന്ന ‘അംഗനവാടി മുതൽ ഐഎഎസ് വരെ’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഭാവിതലമുറയ്ക്ക് കൃത്യമായ ദിശാബോധം നൽകി അവരെ നല്ല പൗരന്മാരാക്കുക, തോട്ടം തൊഴിലാളികൾ, കർഷകർ, സാധാരണക്കാർ എന്നിവരുടെ മക്കൾക്ക് ഉയർന്ന ജീവിതനിലവാരവും മികച്ച കരിയറും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്ത് ഈ അഭിമാന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.ഏലപ്പാറ സ്വദേശിയും നിലവിൽ കാസറഗോഡ് ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഐഎഎസ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി, അഡ്വ. സിറിയക് തോമസ് എംഎൽഎ, മിനി സാബു, ടോണി തോമസ്, അനിത സന്തോഷ്, വിൽസമ്മ ആന്റണി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.നാടിന്റെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും പുതുതലമുറയുടെ ഉന്നമനത്തിനുമായി വിഭാവനം ചെയ്ത പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ചടങ്ങിൽ ഒ. എസ്. ഉമർ ഫാറൂഖ്, ചിത്ര എം. രാജൻ, രഞ്ജിത്ത് രഞ്ജു, ജേക്കബ് വാഗമൺ, ജെൻസി സ്റ്റാൻലി, രാധിക സൈമൺ, കുമാർ സി., ജിഷ ജോസഫ്, ജെയ്മോൻ ജയകുമാർ, നിഷ സജി, സുരേഷ് അഥർവ, കുരുവിള എം. എം., ദീപ ചന്ദ്രൻ, അന്തപ്പൻ എൻ. ജേക്കബ്, ശാരദ, സന്ധ്യ ഗണപതി, മായ സുജി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *