ദോഹ: മുൻ ഖത്തർ പ്രവാസിയും ഓയാസിസ് ഖത്തർ കമ്മിറ്റി മുൻ പ്രസിഡൻ്റുമായിരുന്ന തൃശ്ശൂർ ചാവക്കാട്, ഒരുമനയൂർ മുനക്കക്കടവിന് സമീപം താമസിക്കുന്ന വി. സി. അബൂബക്കർ (93) നാട്ടിൽ നിര്യാതനായി.
ഏകദേശം 30 വർഷത്തോളം ഖത്തറിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം ദോഹയിലെ ഇറാനി സൂഖിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം നാട്ടിൽ സ്ഥിരതാമസമാക്കി സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഓയാസിസിന്റെ വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഭാര്യ: ബീവി. മക്കൾ: സലാം, ഇക്ബാൽ (ഇരുവരും ഖത്തർ), പരേതയായ നെസി, ഷെമി.
കബറടക്കം ചൊവ്വാഴ്ച്ച ഒരുമനയൂർ തെക്കെത്തലക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
