ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ നേരിട്ട് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ പ്രേമികളുടെ വലിയ ആവേശമായ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം ഇല്ലാതാക്കരുത്.ഇതുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിവിധ യുവജന കൂട്ടായ്മകളെയും യുവജന പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി നഗരസഭ അടിയന്തിര യോഗം വിളിച്ചു ചേർക്കണം.എല്ലാവരെയും ഒരുമിച്ച് നിർത്തിക്കൊണ്ട് പ്രദർശനം ഭംഗിയായി നടത്താനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കേണ്ടത്.നഗരസഭ ചെയർപേഴ്സൺ പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നവരുടെ വാക്കുകൾക്ക് കാതോർക്കരുത്. അനാവശ്യ ഇടപെടലുകളിൽ വീണുപോകാതെ, ധൈര്യപൂർവ്വം മുന്നോട്ട് വന്ന് ടൗൺഹാളിലെ ബിഗ് സ്ക്രീൻ പ്രദർശനം വിജയകരമാക്കാൻ ചെയർപേഴ്സൺ തയ്യാറാകണമെന്നുംഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു.
Related Posts
അമേരിക്കയുമായുള്ള സംഘർഷത്തിനിടെ വെനിസ്വേലൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ
വെനിസ്വേലൻ തലസ്ഥാനത്തിന്റെ നിരവധി പരിസരപ്രദേശങ്ങളിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ട് ഉണ്ട്.ശനിയാഴ്ച പുലർച്ചെ വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന്റെ ചില ഭാഗങ്ങളിൽ താഴ്ന്നു…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
ഫ്രണ്ട് ഓഫ് കോഴിക്കോട് വനിതാ വിഭാഗം ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
ദോഹ: ഫ്രണ്ട് ഓഫ് കോഴിക്കോട് (ഫോക്ക് ) വനിതാ വിഭാഗവും ദോഹയിലെ പ്രശസ്തമായ റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി സ്ത്രീകൾക്ക് വേണ്ടി ഹെൽത്ത് അവേർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു.…
