ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) മദ്യവില്പനശാലകളിലെ വൻ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടികളുമായി വിജയ്. അനധികൃത പണപ്പിരിവ്, പാർട്ടി ഫണ്ട് എന്നീ പേരുകളിൽ നടക്കുന്ന ഇടപാടുകൾ പൂർണ്ണമായും തുടച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് വിജയ് കർശന നിർദേശം നൽകി.
മദ്യശാലകളിലെ വരുമാനച്ചോർച്ച തടയാൻ കടുത്ത നടപടികളുമായി വിജയ്
