സെൻ്റ് അലോഷ്യസിൽ പ്രവേശനോത്സവം

നോർത്ത് പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്‌കൂളിൽ സ്‌കൂൾ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പറവൂർ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോബി പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപിക ജിൽ പോൾ, വാർഡ് കൗൺസിലർ റോയി ദേവസി , പി.ടി.എ പ്രസിഡൻ്റ് സണ്ണി ടി. വർഗീസ്, ഫാ. ബിനീഷ് അഗസ്റ്റിൻ പൂണോലി, കോട്ടക്കാവ് പള്ളി ട്രസ്റ്റി ബിനോയ് ആൻ്റു , സിസ്റ്റർ എൻ എ റോഷി,സ്‌കൂൾ ലീഡർ കുമാരി എം.എസ് അസ്‌ലഹ, യു.പി പ്രതിനിധി കുമാരി നിള എസ്. സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ സി ഫുൾ എ പ്ലസ് നേടിയവരേയുംഒൻപത് എ പ്ലസ് നേടിയവരേയും എൽ.എസ്.എസ്, കിട്ടിയവരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *