പറവൂർ:എം. ഇ. എസ്. പറവൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി.- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പറവൂർ താലൂക്ക് പരിധിയിലുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നു. എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസും പത്താം ക്ലാസ് സി. ബി. എസ്. ഇ. പരീക്ഷക്ക് 90% ത്തിൽ അധികം മാർക്കുകളും പ്ലസ് ടു പരീക്ഷയ്ക്ക് 75% ൽ അധികം മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും ഫോട്ടോയും ഫോൺ നമ്പറും നൽകി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ ജൂൺ 9 നുള്ളിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പരിപാടിയുടെ തീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9645642269.
Related Posts
ഏറ്റുമാനൂർ നഗരസഭ മുൻക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ തോമസ് കോൺഗ്രസിൽനിന്നുംരാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്നു
കോട്ടയം: പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി…
തകർന്നുതരിപ്പണമായി മേലഴുത റോഡ്; 15 വർഷമായി തിരിഞ്ഞുനോക്കാതെ അധികാരികൾ
പീരുമേട്: പീരുമേട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മേലഴുത റോഡ് പൂർണ്ണമായും തകർന്ന നിലയിൽ. കഴിഞ്ഞ പത്തുപതിനഞ്ച് വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ അധികൃതർ അവഗണിച്ചിരിക്കുകയാണ് ഈ…
കണ്ണൂരിൽ അർദ്ധരാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്ക് കേടുപാട്
കണ്ണൂർ മൗവാഞ്ചേരിപീടികയിൽ സ്ഫോടക വസ്തു റോഡിലേക്ക് എറിഞ്ഞ് സിപിഎം പ്രവർത്തകന്റെ ഉൾപ്പെടെ രണ്ടു വീടുകളുടെ ജനാല ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്.…
