മാനന്തവാടി പാൽ ചുരത്തിൽ നൂറടി താഴ്ചയിലേക്ക് ലോറി വീണു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. കൂടെയുണ്ടായിരുന്ന സഹായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേക്ക് പോകുന്നിതിനിടെ രാത്രി പതിനൊന്നരയ്ക്ക് നിയന്ത്രണം വിട്ട ലോറി 100അടി താഴ്ചയിൽ ഉള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെട്ടു. മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറി ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
