പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കണം;പെൻഷൻ പദ്ധതിയിലെ അശാസ്ത്രീയമായനടപടികൾ ഉപേക്ഷിക്കണം

കൊടുങ്ങല്ലൂർ:കാലത്തിനനുസൃതമായ വ്യതിയാനങ്ങൾ പ്രവാസി ക്ഷേമ പദ്ധതികളിൽ ഉണ്ടാകണമെന്നു പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സമ്മേളനം യു.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പിൽ മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളും കുടുംബാംഗങ്ങളും യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ടെന്നും തദ്ദേശ ത്രിതല തെരഞ്ഞെടുപ്പിലും ഈ നയമാണു സ്വീകരിച്ചതെന്നും നേതൃത്വവും സംഘടനയും ചെയ്ത പ്രവർത്തികളോട് യു.ഡി.എഫ് നയപരമായ സമീപനം സ്വീകരിക്കണമെന്നു സമ്മേളനം അഭ്യർത്ഥിച്ചു. പ്രവാസി പെൻഷൻ പദ്ധതിയെ തകിടം മറിക്കാനുള്ള ഗൂഢാലോചനകൾ നടന്നതിന്റെ പരിണതഫലങ്ങൾ പെൻഷൻ ഗുണ ഭോക്‌താക്കൾ അനുഭവിക്കുകയാണ്. അശാസ്ത്രീയമായതീരുമാനങ്ങളാണ് പ്രവാസി വെൽഫയർ ബോർഡ് സ്വീകരിച്ചിട്ടുള്ളത്. തെറ്റായ തീരുമാനങ്ങൾ പുന:പരിശോധനയ്ക്ക് വിധേയമാക്കുവാൻ യു.ഡി.എഫ് സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നേതൃസംഗമം കുവൈറ്റിലെ പ്രവാസി വ്യവസായ പ്രമുഖനും ദാലിയാ ഗ്രൂപ്പ് ചെയർമാനുമായ ഡോ. അബ്ദുള്ള ഹംസ ഉദ്ഘാടനം ചെയ്തു. 1988 ൽ രൂപീകരിച്ച മാതൃ സംഘടനയായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷന്റെ മുതിർന്ന നേതാക്കളായ 32 പേരെ ആദരിക്കുന്ന ചടങ്ങ് വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിസർ ജോസ് കോലത്ത് ഉദ്ഘാടനം ചെയ്ത്. സംസ്ഥാന പ്രസിഡണ്ട് ടി.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.നായനാർ സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിച്ചമടങ്ങിയെത്തിയ പ്രവാസികളടെ പുനരധിവാസ പദ്ധതി ഇന്നും കോൾഡ് സ്റ്റോറേജിലാണെന്നും പ്രഖ്യാപനങ്ങൾ മുഴുവനും ജലരേഖകളായി മാറിയെന്നും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സെൻട്രൽ കമ്മിറ്റി ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാരിൽ ആത്മവിശ്വാസം ഉണ്ടെന്നും പ്രവാസി ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ പ്രവാസി സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. ബെന്നി കാവാലം കുഴി സ്വാഗതം പറഞ്ഞു. കൊച്ചി തണൽ പരിവാർ സംഘം ചെയർമാൻ കെ.എം നാസർ, കെ.എൻ.എ.അമീർ, വി.സി. സേതുമാധവൻ, നാസർ വലിയറ, ബഷീർ കൊല്ലത്ത് വീട്ടിൽ എന്നിവർ പ്രസംഗിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 96 മുതിർന്ന നേതാക്കളിൽ 36 പേർക്കു ഫലകവും പ്രശസ്തിപത്രവും നൽകി ആദരിച്ചു. ബാക്കി നേതാക്കളആഗസ്റ്റ് 21- 22 നു തിരുവനന്തപുരത്ത് നടക്കുന്ന എൻ.ആർ.ഐ. കൗൺസിലിന്റെ 23 – മത് വാർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിക്കുന്നതാണെന്നു പ്രവാസി ബന്ധു അഹമ്മദ് അറിയിച്ചു ജനറൽ സെക്രട്ടറി അബ്ദുള്ള പള്ളി വളപ്പിൽ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *