ദോഹ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെ രഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോഹയിൽ വിപുലമായ ആഹ്ലാദ പരിപാടിയും മധുര വിതരണവും സംഘടിപ്പിച്ചു.
പതിനൊന്ന് ദിവസമായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആവേശകരമായ കാത്തിരിപ്പുകൾക്കും വിരാമമിട്ടാണ് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം യാഥാർഥ്യമായത്. വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ജനപക്ഷ ഇടപെടലുകളും കൊണ്ട് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് പുതിയ ദിശയും പ്രതീക്ഷയും കൈവരുമെന്ന ആത്മവിശ്വാസമാണ് പ്രവാസി സമൂഹവും പങ്കുവെച്ചത്.
മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന വി.ഡി. സതീശന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും പുതിയ സർക്കാർ മികച്ച നേതൃത്വം നൽകുമെന്ന പ്രതീക്ഷയും നേതാക്കൾ പ്രകടിപ്പിച്ചു.
ആഘോഷ പരിപാടിക്ക് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നാസർ കൈതക്കാട്, അലി ചേരൂർ, കെ.ബി. മുഹമ്മദ് ബായാർ, മൊയ്ദീൻ ബേക്കൽ, സഗീർ ഇരിയ എന്നിവർ നേതൃത്വം നൽകി.
മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കള, മാക് അടൂർ, അൻവർ തായനൂർ, സലാം ഹബീബി, അൻവർ കാടങ്കോട്, അബി മർശാദ്, അബ്ദുൽ റഹ്‌മാൻ എരിയാൽ, ഹാരിസ് ചൂരി, റഹീം ഗ്രീൻലാൻഡ് എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രവാസി പ്രവർത്തകരുടെയും കെഎംസിസി പ്രവർത്തകരുടെയും വലിയ പങ്കാളിത്തം പരിപാടിയെ ആവേശഭരിതമാക്കി. മധുര വിതരണവും സൗഹൃദ സംഗമവും സംഘടിപ്പിച്ച ചടങ്ങ് ആഘോഷാന്തരീക്ഷത്തിൽ സമാപിച്ചു.
