ടൗണിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

വൈക്കം: കേരളത്തിൽ മതേതരത്വ നിലപാട് സ്വീകരിച്ച്
മുഖ്യമന്ത്രി പദവിയിലെത്തിയ
വി.ഡി. സതീശൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വൈക്കം ടൗണിൽ പ്രകടനം നടത്തി. പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമാപന സമ്മേളനം കെ. പി.സി.സി മെമ്പർ മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് വൈസ് പ്രസിഡൻ്റ് എം റ്റി അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ,വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, പി.ഡി. പ്രസാദ് , പ്രതിഷ് പി.എസ്, കെ.വി. സുപ്രൻ ,ബി.രാജശേഖരൻ, കെ കെ ചന്ദ്രൻ , ബിജിമോൾ, മാധുരി , രതിമോൾ മഹേശൻ, ഗീത പുരുഷൻ തുടങ്ങിയർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *