ടി.വി.കെ യുമായി ചേർന്ന് ജനശക്തി കോൺഗ്രസ്സ് കേരള ഘടകം സംയുക്ത മുന്നണിക്ക് ഒരുങ്ങുന്നു

കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നല്കുന്ന (ടി.വി.കെ) യുമായി ചേർന്ന് ജനശക്തി കോൺഗ്രസ്സ് കേരള ഘടകം സംയുക്ത മുന്നണി രൂപീകരണത്തിന് ഒരുങ്ങുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുക എന്നതാണ് ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.

ടി.വി.കെ നേതാവ് വിജയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, കേരള ഘടകവും ഐക്യ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതായി അറിയിച്ചു. തിരഞ്ഞെടുപ്പിൽ ടി വി കെ തമിഴ്നാട് ഘടകത്തെ പിന്തുണച്ച് നേതാക്കൾക്ക് കത്ത് നല്കിയതാണ്. സാമൂഹ്യനീതി, തൊഴിൽസൃഷ്ടി, യുവജന ശാക്തീകരണം, വയോജന ക്ഷേമം തുടങ്ങിയ മേഖലകളിൽ സംയുക്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനതല യോഗം ഉടൻ വിളിച്ചുചേർത്ത് മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും, ജില്ലാതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കുമായി ശക്തമായ ജനകീയ പ്രസ്ഥാനമായി മുന്നേറുക എന്നതാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *