ആരോഗ്യമാത പള്ളി റൂബി ജൂബിലിയിൽ

പറവൂർ കെടാമംഗലം ആരോഗ്യമാതാ പള്ളി സ്ഥാപിതമായതിൻ്റെ 40-ാം വർഷം റൂബി ജൂബിലിയായി ആഘോഷിച്ചു. ജൂബിലി ദിവ്യബലിക്ക് മുഖ്യ കാർമ്മികനായും സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എറണാകുളം – അങ്കമാലി അതിരൂപത വികാരി ജനറൽ റവ. ഡോ. ജോസ് പുതിയേടത്ത് നിർവ്വഹിച്ചു . വികാരി ഫാ. സെബാസ്‌റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷനായി .ജൂബിലി സ്‌മരണികയുടെ പ്രകാശനവും കഴിഞ്ഞ കാലങ്ങളിൽ ദേവാലയത്തിനു വേണ്ടി നേതൃത്വം നൽകിയവരെ പൊന്നാടയിട്ട് ആദരിക്കലും നടന്നു . സഹവികാരി ഫാ. സിറിൾ പാലക്കൽ, കൺവീനർമാരായ വിനു മേക്കാംതുരുത്തിൽ, ബിജു കുരിശിങ്കൽ, തിരുനാൾ ജനറൽ കൺവീനർ ബിജു മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു. കോട്ടക്കാവ് ഇടവകയിലെ കലാകാരമാരെ അണിനിരത്തി നടത്തിയ സാൻതോം വോയ്സ് കരോക്കെ ഗാനമേള ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *