പീരുമേട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുവന്താനം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസിന് 2046 വോട്ടുകളുടെ ഉജ്ജ്വല ലീഡ് ലഭിച്ചു. പഞ്ചായത്തിലെ ആകെയുള്ള 18 ബൂത്തുകളിൽ 14 എണ്ണത്തിലും വ്യക്തമായ ആധിപത്യം പുലർത്താൻ യു.ഡി.എഫിന് സാധിച്ചു. 145-ാം നമ്പർ ബൂത്തായ സെന്റ് ജോസഫ് ഹൈസ്കൂൾ ചുഴുപ്പിൽ നിന്നാണ് സിറിയക് തോമസിന് ഏറ്റവും ഉയർന്ന ലീഡ് (297 വോട്ട്) ലഭിച്ചത്.
എൽ.ഡി.എഫിന് മേൽക്കൈയുള്ള കുപ്പക്കയം, കടമാൻകുളം തുടങ്ങിയ ബൂത്തുകളിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ലീഡ് കുറയ്ക്കുവാൻ ഇത്തവണ യു.ഡി.എഫിന് സാധിച്ചു. എല്ലാ നേതാക്കളുടെയും പ്രവർത്തകരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് പെരുവന്താനത്ത് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച എല്ലാ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
പെരുവന്താനത്ത് യു.ഡി.എഫിന് റെക്കോർഡ് ലീഡ്; ഒത്തൊരുമയുടെ വിജയമെന്ന് ഷിനോജ് ജേക്കബ്
