ഇടുക്കി ജില്ല നഴ്സസ് ദിന വാരാഘോഷത്തിന് പീരുമേട്ടിൽ തുടക്കമായി

:പീരുമേട്: 206-ാമത് അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ല നഴ്സസ് ദിന വാരാഘോഷത്തിന് പീരുമേട്ടിൽ തുടക്കമായി. മെയ് ആറ് മുതൽ പന്ത്രണ്ട് വരെ നീണ്ടുനിൽക്കുന്ന വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്നു. ഇടുക്കി ഡി.എൻ.ഒ ഇൻ ചാർജ് സി. ജോസി ഫ്രാൻസിസ് പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അധ്യക്ഷതവഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ ശരത് ജി. റാവു മുഖ്യപ്രഭാഷണം നടത്തി. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശിഷ് മോഹൻ കുമാർ നഴ്സസ് ദിന സന്ദേശം നൽകി.
അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനിതാ മുരുകൻ, പീരുമേട് പഞ്ചായത്ത് അംഗങ്ങളായ ആർ. ദിനേശൻ, ഡോക്ടർ ആതിര ഷിബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വാരാചരണത്തിന്റെ സമാപന സമ്മേളനം മെയ് 12-ന് ചെറുതോണി ടൗൺ ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *