കെ.എം ക്ലീറ്റസ് അനുസ്മരണം നടത്തി..പറവൂർ:പറവൂരിന്റെ പൊതു രംഗത്ത് നിസ്തുലമായ സേവനം ചെയ്തു കഴിഞ്ഞ ദിവസം അന്തരിച്ച എച്ച്.എം.ടി. മുൻ ഉദ്യോഗസ്ഥനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ കാല നേതാവുമായിരുന്ന കെ എം. ക്ലീറ്റസിന്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കൂനമ്മാവ് ബാപ്പുജി മെമ്മോറിയൽ വായനശാലയിൽ കൂടിയ യോഗം കൈപ്പമംഗലം എം.എൽ.എ. ടൈസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. എം.എം. മോനായി അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി. കെ.പി. ധനപാലൻ,വത്സല പ്രസന്നകുമാർ, എം.ജെ. രാജു, റാണി മത്തായി, അഡ്വ. അഞ്ജലി സൈറസ്,യേശുദാസ് പറപ്പിള്ളി,ജെസ്റ്റിൻ ഇലഞ്ഞിക്കൽ, റോഷൻ ചാക്കപ്പൻ, രാജൻ ആന്റണി, ജോർജ് ചക്യത്ത്,ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്ട്, ബ്ര. അമൽ എന്നിവർ പ്രസംഗിച്ചു. കെ.പി. ഫ്രാൻസിസ് സ്വാഗതവും മാത്തപ്പൻ കാനപ്പിള്ളി നന്ദിയും പറഞ്ഞു.
കെ.എം ക്ലീറ്റസ് അനുസ്മരണം നടത്തി..
