കള്ളിക്കാട് സെയ്ന്റ് അന്നാസ് എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷവും ഓർമ്മച്ചെപ്പ് -പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.

കള്ളിക്കാട് സെയ്ന്റ് അന്നാസ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്.റവ. ഡോ. സെൽവരാജൻ ഡി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിനു വർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശതാബ്ദി ആഘോഷ സ്വാഗത സംഗമ ചെയർമാൻ ചന്ദ്രബാബു എം.ബിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ സെൽവരാജ് സ്വാഗതം ആശംസിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ ആർ അജയെനയും ഉഷ ടീച്ചറെയും പൂർവ്വ അധ്യാപകരെയും ബിഷപ്പ് ആദരിച്ചു. നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള ബ്ലസ്സ്ഡ് ഫെയർവെല്ലും ആശംസയും കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ നിർവഹിച്ചു. യു കെ ജി വിദ്യാർത്ഥികൾക്കായുള്ള ബ്ലസ്ഡ് ഫെയർവെലും ആശംസയും പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ നൽകി. പ്രസ്തുത പരിപാടിക്ക് ബ്ലോക്ക് മെമ്പർ സജിനിമോൾ, വാർഡ് മെമ്പർമാരായ കള്ളിക്കാട് ഭുവനേന്ദ്രൻ, സതീഷ് കുമാർ എം, മുൻ മെമ്പർമാരായ ബിന്ദു എസ്,കലാ ജെ,ദിവ്യ മോഹൻ, അജയൻ.കെ, എൻ. എൻ തോമസ്, പബ്ലിസിറ്റി ചെയർമാൻ സജികുമാർ കെ പി, പ്രിയ രാജീവ്, രാജേഷ് പി.എസ്, സ്കൂൾ ലീഡർ ചാരിശ്രീ എസ് സെക്രട്ടറി ചിഞ്ചുമോൾ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് സ്കൂൾ, പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു അധ്യാപികമാരായ സിൻസി, ലിജി, ചൈതന്യ, ശാന്തകുമാരി,ആശ ബിന്ദു,സുമി, രീഷ്മ, അശ്വതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *