അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിച്ച യശോദ ശബ്ദതരംഗത്തിന്റെ ഗാനമേള

തിരുവനന്തപുരം:ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അൻപതാമത് ഗാനസന്ധ്യ ഭാരത് ഭവൻ മണ്ണരങ്ങിൽ പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സംവിധായകൻ നസീർ മണക്കാട് ഉദ്ഘാടനം ചെയ്തു . സംവിധായകൻ ജോളിമസ്,ഫിലിം പി. ആർ. ഒ അജയ് തുണ്ടത്തിൽ, നാടക പ്രവർത്തകൻ സി. വി.പ്രേം കുമാർ, ചലച്ചിത്രതാരം ദീപ ഷാനു, എം. കെ.സൈനുലാബ്ദീൻ,ഷംസ്‌ ആബ്ദീൻ, ഡോ. ഗീതാ ഷാനവാസ്, ഗോപൻ ശാസ്തമംഗലം,സോണി ജോൺ എന്നിവർ ആശംസപ്രസംഗം നടത്തി . അജയ് വെള്ളരിപ്പണ,രമേശ് തൈക്കാട്, ശങ്കർ, ലക്ഷ്മി സജു , വിജി വിൽസൺ, വിഴിഞ്ഞം ഷാജത്ത്, സമീർ. കെ.തങ്ങൾ,അനഘ, നയാസ് ഇല്യാസ്, ലൈല മണക്കാട്, അജിത് കുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *