തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യവുമായി ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി (ഐ.എൻ.എസ്.പി). ഈ തെരഞ്ഞെടുപ്പിൽ മുന്നണി ബന്ധം നോക്കാതെ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ പ്രവർത്തിക്കുമെന്നും ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി (ഐ.എൻ.എസ്.പി) സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഏത് മുന്നണിയിലായാലും സ്വതന്ത്രരായാലും സ്ഥാനാർത്ഥികൾ സംശുദ്ധ ഭരണംആഗ്രഹിക്കുന്നവരായിരിക്കണം.രാ ട്രഷീയമോ മുന്നണി യോ നോക്കാതെ ഇത്തരക്കാരെ സഹായിക്കുവാൻ ഐ.എൻ.എസ്.പി പ്രതിജ്ഞാബദ്ധരാണ്. അഴിമതി വിരുദ്ധ ഭരണമാണ് കേരള ജനത ആഗ്രഹിക്കുന്നതെന്നും അഴിമതിയുടെ കറപുരളാത്ത സ്ഥാനാർത്ഥികളേയാണ് ജനങ്ങൾക്ക് ആവശ്യമെന്നും പാർട്ടി വിലയിരുത്തി. സമൂഹത്ത് അവശതയനുഭവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ആദർശമാണ് ഐ.എൻ.എസ്.പിക്ക് ഉള്ളതെന്നും ഇത് നടപ്പിലാക്കുവാൻ കേരളത്തിൽ ഒരു സംശുദ്ധ ഭരണം നിലവിൽ വരണമെന്നും ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി (ഐ.എൻ.എസ്.പി) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി.സത്യരാജ് യോഗം ഉത്ഘാടനം ചെയ്തു.സെക്രട്ടറി ഐസ്റ്റീൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.ചന്ദൻ നായർ, സി.ബി.നായർ ,നെടുമങ്ങാട് മണികണ്ഠൻ, മാത്യൂസ് ജോസഫ് കോഴിക്കോട്, അനീഷ് കാസർകോഡ്, ആർ.വി.സോണി, കൊ ണ്ണിയൂർ സനൽ എന്നിവർ പ്രസംഗിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകും -ഐ.എൻ.എസ്.പി
