അമേരിക്കയിൽ ഗ്യാസോലിൻ വില റെക്കോർഡ് നിരക്കിലേക്ക് എത്തിയതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ വർധിച്ചിരിക്കുകയാണ്. ഒരു ഗാലൻ ഇന്ധനത്തിന് നാല് ഡോളർ എന്ന പരിധി കടന്നത് യുഎസ് സമ്പദ്വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കി. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ പുതിയ സൈനിക പ്രകോപനമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.കുവൈറ്റിൻ്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ എണ്ണക്കപ്പലിന് നേരെ ഇറാൻ്റെ സായുധ സേന ആക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു
