നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. വർഷങ്ങളായി ജനനിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. വിവാഹചിത്രങ്ങൾ ജനനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ത്രി ഡോട്സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ജനനി മലയാളത്തിലെത്തിയത്. കൂതറ എന്ന ചിത്രത്തിലും അഭിനയിച്ചു. സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നിവയാണ് ജനനിയുടെ മറ്റുചിത്രങ്ങൾ.
നടി ജനനി അയ്യർ വിവാഹിതയായി
