വൈക്കം കായലോര ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു

വൈക്കം നഗരസഭയുടെ അഭ്യർത്ഥനപ്രകാരം കായലോര ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റുകൾ പഴയതു മാറ്റി പുതിയത്സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലേക്ക്.രണ്ടു മാസങ്ങൾക്കുമുമ്പ് പുതിയ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ നേതൃത്വത്തിൽ അധികാരം ഏറ്റെടുത്തപ്പോൾ ജനങ്ങൾക്കു നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ കായലോര ബീച്ചിലെ മുഴുവൻ ഹൈമാസ്റ്റ് ലൈറ്റുകളും പഴയതു മാറ്റി പുതിയതു സ്ഥാപിക്കുന്നജോലികൾ അവസാനഘട്ടത്തിലേക്ക്.വൈക്കത്തെ പ്രശസ്ത കുടുംബാംഗവും ഗൾഫ് ബിസി നസുകാരനുമായ മൂശാറയിൽ ജയശങ്കൾ ഗൾഫിൽ നിന്നുംഅയച്ചു കൊടുത്ത 65 ലൈറ്റുകളാണ് ബീച്ചിൽ സ്ഥാാപിക്കുന്നത്. ഇതിന് ഏകദേശം 4 ലക്ഷത്തിലധികം രൂപയാണ് ചെലവുവരുന്നതെന്ന് മൂശാറയിൽ ശിവാനന്ദൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *