ഇറാന്റെ മിസൈൽ ആക്രമണം; ഖത്തറിലെ പ്ലാന്റുകളിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്‌

ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഹബ്ബുകളിൽ ഒന്നായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന ഭാഗങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ബുധനാഴ്ച വൈകുന്നേരമുണ്ടായ ഈ ആക്രമണം മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രകൃതിവാതക പാടത്തിന് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *