സർ സയ്യിദ് കോളേജ് തളിപ്പറമ്പ

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

ദോഹ: ഓർമ്മകൾക്ക് നിറം ചാർത്തിയും
കലാലയ ജീവിതത്തിൻ്റെ ഗൃഹാതുരത നിറഞ്ഞ ഇന്നലകളെ ഓർത്തെടുത്ത് കൊണ്ടും
സർ സയ്യിദ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ
‘സ്കോസ ഖത്തർ ചാപ്റ്റർ’ സംഘടിപ്പിച്ച ഗെറ്റ് ടുഗദർ
റീ കണക്ട് 2k26 ഖത്തറിലെ ഉമ്സിലാൽ ഫാമിലി ഫാം ഹൗസിൽ വെച്ച് നടന്നു.
ഉച്ച മുതൽ ആരംഭിച്ച സംഗമ പരിപാടിയിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്ത
വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി.
മങ്ങലേൽക്കാത്ത സൗഹൃദ ഭൂമികയായി പൂർവ്വ വിദ്യാർഥി കൂട്ടായ്മയെ നിലനിർത്താനുള്ള പ്രതിജ്ഞയുമായി പരിപാടിക്ക് തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *