തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ മാർച്ച് 16ന് ഗാനസന്ധ്യ

തിരു : ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോധ ശബ്ദ തരംഗം അവതരിപ്പിക്കുന്ന തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ 16 ആം തീയതി തിങ്കളാഴ്ച 5 30 മുതൽ സിനിമ പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അവതരിപ്പിക്കുന്നു.മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീത പ്രോഗ്രാം ഉണ്ടാവും. പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗാനരചയിതാവും എഴുത്തുകാരിയുമായ ഷംസ്‌ ആബ്ദീൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ജോളി മസ്സ്, അജയ് തുണ്ടത്തിൽ, എം. കെ.സൈനുൽ ആബ്ദീൻ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *