തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി

ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയക്കാരും സിനിമാലോകവും ശ്രമിക്കുകയാണെന്ന് ചിന്മയി തന്റെ സാമൂഹ്യമാധ്യമ കുറിപ്പിൽ ആരോപിച്ചു.മുൻപ് മീ ടൂ പ്രസ്ഥാനം മുഖേന വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്ന ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും കുറിച്ചു. വൈരമുത്തുവിന്റെ പ്രവൃത്തികളാൽ ജീവിതവും സ്വപ്നങ്ങളും കരിയറും തകർന്ന സ്ത്രീകളുടെ രോഷം അവരെ പിന്തുണക്കുന്നവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *