വിമാനയാത്രാ നിരക്കിൽ വർധന ഇന്ന് മുതൽ

ഡൽഹി: പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധസാഹചര്യവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും പരിഗണിച്ച് വിമാനയാത്രാ നിരക്കുകളിൽ മാറ്റം വരുത്തേണ്ടി വന്നതായി ഇൻഡിഗോ അറിയിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതായും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷപരിസരമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ ക്രമീകരണപ്രകാരം 425 രൂപ മുതൽ 2300 രൂപ വരെ ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *