പുനർജനി പദ്ധതി പ്രകാരമുള്ള വീടുകളുടെ തറക്കല്ലിടൽ ചടങ്ങിന് ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ പറവൂരിൽ മധ്യമങ്ങൾക്ക് നൽകിയ പ്രതികരണം (21/08/2026)

കൊച്ചി മെട്രോയുടെ പേര് കേരള മെട്രോ എന്ന് മാറ്റുമെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി ചിലര്‍ പറയുന്ന കാര്യങ്ങളാണ്. സര്‍ക്കാര്‍ തലത്തില്‍ അങ്ങനെയൊരു ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ പരിഗണനയിലും അക്കാര്യമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ സി.എം.ആര്‍.എല്‍ വാര്‍ത്ത കൊടുത്തതിന് ഞാന്‍ എന്തിന് പ്രതികരിക്കണം. അത്തരമൊരു വാര്‍ത്ത വന്നത് എങ്ങനെയെന്ന് അറിയില്ല. പത്രവാര്‍ത്ത കണ്ടാണ് അങ്ങനൊരു കാര്യം തന്നെ അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞു.

മാസപ്പടി കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി എടുക്കുന്ന നടപടികളെപ്പറ്റി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അഭിപ്രായം പറയുന്നതില്‍ അനൗചിത്യമുണ്ട്.

പുനര്‍ജനി പദ്ധതിയെ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അന്വേഷണം നടത്തി വിലയിരുത്തിയതാണ്. പദ്ധതി സംബന്ധിച്ച് രണ്ട് വിജിലന്‍സ് ഡയറക്ടര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ഇത് പൂര്‍ണ്ണമായും നന്നായി നടത്തിയ പദ്ധതിയാണെന്ന് അതില്‍ കണ്ടെത്തിയതുമാണ്. അതൊരു രാഷ്ട്രീയപ്രേരിതമായ അന്വേഷണമാണെന്നു ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് ഏജന്‍സി അന്വേഷിച്ചാലും ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന് ഞാന്‍ അസംബ്ലിയില്‍ പറഞ്ഞിരുന്നതാണ്. സി.ബി.ഐ അന്വേഷണത്തെ പോലും സ്വാഗതം ചെയ്തു. അന്വേഷണ ശേഷം ക്ലീന്‍ ചിറ്റ് ലഭിച്ചതാണ്. പുനര്‍ജനി പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. അഞ്ച് വീടുകളുടെ ശിലാസ്ഥാപനമാണ് ഇന്ന് രാവിലെ നടന്നത്. മറ്റൊരു അഞ്ച് വീടുകളുടെയും നാല് വീടുകളുടെ ഫ്‌ളാറ്റിന്റെയും പണി പൂര്‍ത്തിയാകാറായി. വിവാദങ്ങള്‍ക്കിടയിലും പദ്ധതി നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. 150 ല്‍ പരം വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *