തിരു : 1897 ഫെബ്രുവരി17ന് രൂപീകൃതമായ പിടിഎയുടെ പേര് ദുരുപയോഗം ചെയ്തു പണ സമ്പാധനത്തിന് മുതിർന്ന തിരുവനന്തപുരം എസ് എം വി സ്കൂളിലെ പി ടി എ യുടെ നടപടി അത്യന്തം ലജ്ജാകരംമെന്നു കേരള സ്റ്റേറ്റ് പിടിഎ അസോസിയേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കുട്ടികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകരമായവിധത്തിൽ രൂപീകൃതമായ അധ്യാപക രക്ഷാകർതൃ സമിതി അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് പണപ്പിരിവ് നടത്തി സമിതിക്ക് ദുഷ്പേര് ഉണ്ടാക്കിയതിനെ ന്യായീകരിക്കാനാവില്ല ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതും, പണപ്പിരിവ് നടത്തുന്നതും അല്ല പിടിയുടെ ജോലി, പഠന സൗകര്യങ്ങൾ ഒരുക്കുക, ഉച്ചഭക്ഷണം, ശുദ്ധജലം വെളിച്ചം, സ്കൂൾ സുരക്ഷ എന്നിവക്ക് മുൻഗണന കൊടുക്കേണ്ടതിനു പകരം ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടത് തികച്ചും കുറ്റകരമാണ്. അധ്യാപകരുടെ ഒത്താശയും ഇതിന്റെ പിന്നിൽ ഉണ്ടാകാം.കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ് എം വി സ്കൂളിലെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പല പരാതികൾ മുമ്പും ഉയർന്നു വന്നിട്ടുള്ളതായും, സ്കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തിൽ പണപ്പിരിവ് നടത്താൻ ഇടയാതെന്നും പറയപ്പെടുന്നു. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പിടിഎ പ്രസിഡന്റിനേ മാറ്റിനിർത്തിയതായി പ്രസിഡന്റ് കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി റെജി, എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
Related Posts
യശോദ ശബ്ദ തരംഗം മ്യൂസിക് ട്രൂപ്പ് ഉദ്ഘാടനം ചെയ്തു
തിരു : ചലച്ചിത്ര ഗാന രചയിതാവും ഗായകനും സംഗീത സംവിധായകനുമായ അജയ് വെള്ളരിപ്പണ നേതൃത്വം നൽകുന്ന യശോദാ ശബ്ദ തരംഗം ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം തൈക്കാട് ഭാരത്…
ഐ ഫോൺ 17 ന്റെ വിൽപ്പന ഇന്ത്യയിൽ ഇന്ന് മുതൽ
മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് മുതലാണ് വിൽപ്പന ആരംഭിച്ചത്.…
36 വർഷങ്ങൾ, 300 സിനിമകൾ; ബൈജു എഴുപുന്നയുടെ പടയോട്ടം
കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം…
