ഒരു വയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് കുറ്റം സമ്മതിച്ച് മാതാവ്

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് കുറ്റം സമ്മതിച്ച് കുട്ടിയുടെ മാതാവ്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മ നൽകിയ മൊഴി.ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.അശ്വതി–സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുൻപേതന്നെ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെത്തുടർന്ന് സ്വഭാവിക മരണമല്ലെന്ന് പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *