വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെയും കെ അഗ് ടെക് ലോഞ്ച് പാഡിന്റെയും ആഭിമുഖ്യത്തിൽ “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ വച്ച് മാർച്ച് 18 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തേങ്ങയിൽ നിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ശാസ്ത്രീയ രീതിയിൽ നിർമ്മിക്കുന്നതിനുള്ള അറിവും പ്രായോഗിക പരിചയവും പങ്കുവെക്കുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തേങ്ങയുടെ ശാസ്ത്രീയ മൂല്യവർദ്ധിത രീതികളിൽ പ്രായോഗിക പരിശീലനം, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ചോദ്യോത്തര സെക്ഷൻ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് പ്രവേശനം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫീസായി 500 രൂപ അടച്ച് പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ 9995624888 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Related Posts
എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക പാറിച്ച് വൈക്കം സ്വദേശി
ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഒൻപതാമത് വാർഷിക ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽദേശീയ പതാക ഉയർത്തിവൈക്കം ചെമ്മനത്തുകര സ്വദേശിആൻസ്മരിയൻ M കമ്മട്ടിൽ.ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആൻസ്മരിയൻവൈക്കം സെൻ്റ് ജോസഫ്…
ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം.പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഇന്ന് പുലർച്ചെ 3:30 മണിക്കാണ് അപകടം ഉണ്ടായത്.…
നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്. പൂവത്തൂർ സ്കൂളി ലെ ബസാണ് കനാലിലേക്ക് മറിഞ്ഞത്.കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ…
