ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാന്‍ സ്വദേശിയെ ബി.എസ്.എഫ് പിടികൂടി

കൊല്‍ക്കത്ത: ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാന്‍ സ്വദേശിയെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വെച്ച് ബി.എസ്.എഫ് പിടികൂടി. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയില്‍ നിന്നുള്ള അല്‍ജാഹി മുസഫര്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി നാദിയയിലെ ഫത്തേപ്പൂര്‍ അതിര്‍ത്തിയില്‍ പതിവ് പട്രോളിംഗിനിടെയാണ് ഇയാള്‍ സുരക്ഷാസേനയുടെ നിരീക്ഷണത്തില്‍പ്പെട്ടത്. ഇന്ത്യയിലേക്ക് കടക്കുന്നതിനോ ബംഗ്ലാദേശില്‍ താമസിക്കുന്നതിനോ ഉള്ള യാതൊരുവിധ യാത്രാ രേഖകളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല.പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ബി.എസ്.എഫ് ഇയാളെ ഹന്‍സ്ഖാലി പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *