തിരു: പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ ഈ വർഷത്തെ പ്രേംനസീർ വനിതാ രത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ: ഗീതാ ഷാനവാസും അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് 8 ന് വൈകുന്നേരം തമ്പാനൂർ ഹൈലാൻ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പുരസ്ക്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അറിയിച്ചു.
ചലച്ചിത്ര താരം സോനാ നായർക്ക് പ്രേംനസീർ വനിതാ രത്ന പുരസ്കാരം
