ലോക കേരള സഭഎന്തിന് ?മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനീയം-പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്ദേശീയ ചെയർമാൻഎൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ

ഭാരതത്തിന്റെ വിശിഷ്യാ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷ നൽകുന്ന വിദേശ ധനം സമാഹരിക്കുന്നതിൽ മുഖ്യ പങ്കാളിത്വ മുള്ള ഇടത്തരം – സാധാരണ പ്രവാസികളെ കുരങ്ങ് കളിപ്പിക്കുന്ന വെറും മോശമായ പ്രവർത്തികളുടെ സംഗമ ഇടങ്ങ ളായിട്ടാണു ഓരോ ലോക കേരള സഭയും അധംപതിച്ചിട്ടുളളത്. സമ്പന്നന്മാരായ പ്രവാസികളുടെ തൻ പ്രമാണിത്വം അസഹനീയമായിട്ടാണു തോന്നിയിട്ടുള്ളത്. അതിനേക്കാൾ അതിപുശ്ചമായിട്ടാണ് മറ്റ് ചില മുഖങ്ങളുടെ നെഗളിപ്പുകൾ! പാർട്ടി സഖാക്കളുടെ സുഖലോലുപവേദിയായിരുന്നു ലോക കേരള സഭയെന്നു പറയാം.

ഒരു കണക്കുo ലോകകേരള സഭയ്ക്ക് ഇന്നുവരെയില്ല. കോടികൾ പോക്കറ്റിലാക്കിയ വീര ശൂരന്മാരായ സഖാക്കളെക്കുറിച്ചു യുഡിഎഫ് സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ചോദ്യം ചെയ്യാൻ ഒരു പ്രവാസി സമ്പന്നനും കഴിയില്ല. ഒരു പ്രവാസി സമ്പന്നൻ കഴിഞ്ഞ നാലു മാസമായി മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുകയാണ്. കോടികൾ കാൽ പാദങ്ങളിൽ വച്ച് തൊഴുത് മുഖ്യമന്ത്രിയെ വശത്താക്കിയിട്ടുള്ള പ്രവാസി പ്രമാണിക്ക് വി.ഡി.യെ കാണാൻ കഴിഞ്ഞിട്ടില്ല. വി.എസ് മുഖ്യമന്ത്രിയായപ്പോൾ മുതിർന്ന സി.പി.എം നേതാക്കളെ കൂട്ട് പിടിച്ചാണു മാസങ്ങൾക്കു ശേഷം ഈ പ്രവാസി പ്രമാണിക്ക് വി എസിനെ കാണാൻ കഴിഞ്ഞതെന്ന വാർത്ത സെക്രട്ടറിയേറ്റിലെ ഇടനാഴികകളിൽ പാട്ടായിരുന്നു. ലോകം മുഴുവനും തന്റെ കയ്യിലാണെന്ന ധാരണയ്ക് നിദാനമായി കോടികൾ ചില വഴിച്ച് രാഷ്ട്രീയ പ്രമാണിമാരെ തന്റെ കൈപിടിയിലമർത്തുന്ന വിദ്യ മുഖ്യമന്ത്രി വി.ഡി.സതീശനാൽ ഏശുകയില്ല.
എന്തിനാണു ലോക കേരള സഭ. പാടെ മരവിപ്പിക്കണം. കോടികളുടെ ധൂർത്ത് അന്വേഷിക്കണം. പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി അതിനു തയ്യാറാകണo. പ്രവാസി സമൂഹത്തിന്റെ ഒരഭ്യർത്ഥനയായി ഇത് കാണണമെന്നു മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
പോലീസ് വകുപ്പിൽ എൻ.ആർ.ഐ. സെൽ ഉള്ളപ്പോൾ എന്തിനാണു പ്രവാസി കമീഷൻ? വിദേശങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എംബസികളും കേരളത്തിൽ നോർക്കാ വകുപ്പും ഉള്ളപ്പോൾ എന്തിനാണ് ലോക കേരള സഭ?
സമയബന്ധിതമായി എല്ലാ കാര്യങ്ങളിലും ബദ്ധശ്രദ്ധരാകാറുള്ള നോർക്കാ – റൂട്ട്സിനെ നോക്കുകുത്തിയാക്കി മാറ്റരുത്.
പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും മുഖ്യമന്ത്രിയുടെ ശ്രദ്ധ അനിവാര്യം.
1988 മുതൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ മുഖ്യധാരയിൽ പ്രവർത്തിച്ചുവരുന്ന ഒരു എളിയ പ്രവർത്തകനെന്ന നിലയിലും ഇന്നു കാണുന്ന എല്ലാ പ്രവാസി ക്ഷേമ പദ്ധതികളുടെയും പിന്നിലെ പ്രേരകനെന്ന നിലയിലുമാണു ഈ കുറിപ്പെഴുതേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *