പറവൂർ നഗരസഭവികസന സെമിനാർ

.നോർത്ത് പറവൂർ നഗരസഭ 2026-27വർഷത്തെ വാർഷിക പദ്ധതി രൂപികരണത്തിൻ്റെ ഭാഗമായി പറവൂർ ടൗൺ ഹാളിൽ വച്ച് വികസന സെമിനാർ നടത്തി. നഗരസഭ കൗൺസിലർമാരും ജീവനക്കാരും നഗരത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത സെമിനാർ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു അദ്ധ്യക്ഷയായി. കൗൺസിലർമാരുടെയും ഉദ്യാഗസ്ഥരുടേയും നേതൃത്വത്തിൽ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചയും നടന്നു. വികസനകാര്യ കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് സ്വാഗതവും കൗൺസിലർ നന്ദിനി രമേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *