നോർത്ത് പറവൂർ: പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻനയിക്കുന്ന പുതുയുഗ യാത്രക്ക് പറവൂരിൽ വൻ സ്വീകരണം നൽകി. പറവൂർ ചേന്ദമംഗലം കവലയിൽ വച്ച് യു.ഡി.എഫ് നേതാക്കൾ യാത്രയെ സ്വീകരിക്കുകയും വാദ്യമേളങ്ങൾ, തെയ്യം, ഡോൾ, കാവടി, പുലിക്കളി,നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകരോടൊപ്പം സ്വീകരണ വേദിയായ സെൻട്രൽ ഓഡിറ്റോറിയം മൈതാനിയിൽ എത്തിച്ചേർന്നു.യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം ചെയർമാൻ പി.എസ് രഞ്ജിത്ത് അദ്ധ്യക്ഷനായി സ്വീകരണത്തിന് മറുപടി പറഞ്ഞ് വി.ഡി സതീശൻ സംസാരിച്ചു. സി.എം.പി.സെക്രട്ടറി സി.പി. ജോൺ, എം.പി മാരായ ഹൈബി ഈഡൻ ബെന്നി ബഹന്നാൻ, ഫ്രാൻസീസ് ജോർജ്ജ്, എൻ.കെ പ്രേമചന്ദ്രൻ, ജെബി മേത്തർ, എം.എൽ.എ മാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി ജോൺ,മുൻ എം.പി കെ.പി. ധനപാലൻ, അഡ്വ. മുഹമ്മദ് ഷാ,ഷാനിമോൾ ഉസ്മാൻ, രാജൻ ബാബു, അബിൻ വർക്കി, എം.ടി ജയൻ, എം.ജെ രാജു , കെ.എ അഗസ്റ്റിൻ, രമേഷ് ഡി കുറുപ്പ്, കെ.കെ. അബ്ദുള്ള,എം.എസ് റെജി, ഡെന്നി തോമസ് ഫ്രാൻസീസ് വലിയപറമ്പിൽ, സിനിമാ താരങ്ങളായ സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി, വിനോദ് കെടാമംഗലം തുടങ്ങി യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.
വി.ഡി. സതീശൻ്റെ യാത്രക്ക് പറവൂരിൽ സ്വീകരണം നൽകി.
