നേർത്ത് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.അലുമിനി പ്രസിഡന്റ് എൻ.എം പിയേഴ്സൺ അധ്യക്ഷനായി സെക്രട്ടറി ജോസ് തോമസ് റിപ്പോൾട്ട് അവതരിപ്പിച്ചു ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് സാബു സുവാസ്. നഗരസഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.ജി ഹരിദാസൻ, കൗൺസിലർ ഡെന്നി തോമസ്,മാനടിയിൽ സജീവൻ , ആർക്കിടെക് നജീബ്,ഹെഡ്മിസ്ട്രസ് വി.വി അനിത, എൻ.ബിജു, പി.എം മിനി, എം.ജെ രാജു അനിൽകുമാർ എന്നിവർ സംസാരിച്ചു. ബി. അനിൽകുമാർ , കുമാരി എസ്.ആരാധ്യ എന്നിവരെ ആദരിച്ചു.
പൂർവ വിദ്യാർത്ഥി സംഘടന വാർഷികം .
