തലയോലപറമ്പ് : ദളിതരുടെയും ആദിവാസി സമൂഹത്തിൻ്റെയും ഉയർച്ചക്ക് വേണ്ടി പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി നിഷാസോമൻ ആരോപിച്ചു. വൈക്കം നിയോജക മണ്ഡലത്തിൽ പട്ടികജാതി ക്ഷേമത്തിനുള്ള കോടി കണക്കിനു രൂപയാണ് ചിലവഴിക്കാതെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അവർ ആരോപിച്ചു. മൺമറഞ്ഞ വടയാറ്റെ പ്രാദേശിക കോൺഗ്രസ്സ് നേതാക്കളായിരുന്ന എ.എം പൊന്നപ്പൻ, ഐ.സി പണിക്കർ, ഷാജി, പിതാംബരൻ തുടങ്ങിയവരെ അനുസ്മരിക്കുന്നതിനായി വടയാർ പഴംമ്പട്ടിയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അവർ. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.എൻ.റ്റി.യു.സി യൂണിയനിൽ പുതിയതായി അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഐഡൻൻ്റിറ്റി കാർഡ് വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി നിർവഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എം.കെ. ഷിബു, ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, തലയോ ലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബ്, റ്റി.കെ. റ്റി.എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.റ്റി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ സുബാഷ്, ഗ്രാമപഞ്ചായത്തംഗം ജോൺ തറപ്പേൽ,കോൺഗ്രസ്സ് ഭാരവാഹികളായ പ്രസാദ് പി.സി, വിജയൻ മാനാഞ്ചിറ, സണ്ണിചരിയംകുന്നേൽ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ദളിത് ക്ഷേമത്തിൽ സർക്കാർ നിഷ്ക്രിയം;കെ.പി.സി.സി ജനറൽ സെക്രട്ടറി
