ബര്‍ക്ക്ലി: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയെ (22) കാണാനില്ലെന്ന് പരാതി. ഫെബ്രുവരി 9 മുതല്‍ ഇയാളെക്കുറിച്ച് വിവരമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബര്‍ക്ക്ലി കുന്നുകളിലെ ലേക്ക് അന്‍സയ്ക്ക് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. കര്‍ണാടക സ്വദേശിയായ സാകേത്, ബര്‍ക്ക്ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. 2025-ല്‍ ഐഐടി മദ്രാസില്‍ നിന്നാണ് ഇയാള്‍ ബിടെക് പൂര്‍ത്തിയാക്കിയത്.വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതീവ ആശങ്ക രേഖപ്പെടുത്തി. സാകേതിന്റെ കുടുംബവുമായും പ്രാദേശിക അധികൃതരുമായും തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കോണ്‍സുലേറ്റ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ഊര്‍ജിതമാക്കിയതായും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാനില്ല
