കേരളത്തിൽ ചൂട് കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന പകൽ താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം കണ്ണൂരിൽ 37 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പകൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തി.അതേസമയം, ഏറ്റവും കുറഞ്ഞ പകൽ താപനില തിരുവനന്തപുരം ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് — 31 ഡിഗ്രി സെൽഷ്യസ്. രാത്രി താപനിലയിൽ ഏറ്റവും കുറവ് പുനലൂരിലാണ്, 20 ഡിഗ്രി സെൽഷ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *