വടക്കൻ പറവൂർ സെൻ്റ് തോമസ് കേട്ടക്കാവ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമാതാവിൻ്റെ ശുദ്ധീകരണ ദർശന തിരുനാളും വിശുദ്ധരായ സെബസ്ത്യാനോസ് , ഗർവ്വാസീസ്, പ്രോത്താസീന് എന്നിവരുടെ അനുസ്മരണ തിരുനാൾ ആഘോഷങ്ങൾക്കും കൊടികയറി. വികാരി ഫാ. ജെയിംസ് പേരേപ്പാടൻ കൊടി ആശീർവദിച്ച് കൊടികയറ്റി.രാവിലെ ആരംഭിച്ച ദിവ്യകാരുണ്യ ആരാധനയുടെ സമാപന ശുശ്രൂഷകൾക്കും ദിവ്യബലിക്കും എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ റവ. ഡോ. ജോസ് പുതിയേടത്ത് മുഖ്യ കാർമ്മികനായിരുന്നു. ആദ്യമായി പറവൂർ പ്രദേശത്ത് തിരുനാളിൻ്റെ ഭാഗമായി തയ്യാറാക്കിയ വാഴപിണ്ടിയിൽ 21 അടി ഉയരത്തിൽ അണിയിച്ചൊരുക്കിയ ദിവ്യകാരുണ്യ മാതൃക എല്ലാവരിലും വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. ജിജു പാലക്കൽ, ജോമോൻ ഉറുമ്പത്ത് എന്നിവർ നേതൃത്വം നൽകി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ സഹവികാരി ഫാ. സിറിൾ പാലക്കൽ, തിരുനാൾ ജനറൽ കൺവീനർ മോൻസി മൂഞ്ഞപ്പിള്ളി, കൈക്കാരന്മാരായ ജിസ്മോൻ മേച്ചേരി, ബിനോയ് സ്രാമ്പിക്കൽ, വൈസ് ചെയർമാൻ ജോയ് മാഞ്ഞൂരാൻ, കൺവീനർമാരായ ജോസ് കണ്ണംമ്പുഴ, സിസ്റ്റർ ജോസ്മി, ലൈജു ലൂയീസ് കാഞ്ഞിരത്തിങ്കൽ, വിനു മേയ്ക്കാം തുരുത്തി, ജോമോൻ ഉറുമ്പത്ത്,ജോസി കാച്ചപ്പിള്ളി, ലൈജി ബിജു മൂലൻ, ജോജു കൂരൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.
പറവൂർ കോട്ടക്കാവ് പള്ളിയിൽ തിരുനാൾ കൊടികയറി.
