തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ പ്രതിയായ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫ് എഡിസൺ (54) നെ വിവിധ വകുപ്പുകളിലായി പതിനാല് വർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം 3 വർഷം 3 മാസം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി.പിഴ തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു. 2024 ഒക്ടോബർ മാസം ഇരുപതിന് വൈകിട്ട് 5.30 മണിയോടെ അടുത്താണ് സംഭവം. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് വന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി ചൂണ്ടി കാണിച്ച അത് എടുത്ത് തരാൻ പ്രതി പറഞ്ഞു . അത് എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ കൈ വിടു എന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു .കുട്ടി കൈ വിടാൻ പറഞ്ഞിട്ടും പ്രതി വിട്ടില്ല.തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി . കുട്ടി കരഞ്ഞ് അച്ഛനോട് പീഡനം പറഞ്ഞു. അച്ഛൻ വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ , അഡ്വ. സുരഭി പി എന്നിവർ ഹാജരായി. വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കി.
Related Posts
തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു വയോധികന് മർദ്ദനം
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലിൽ തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു മൊയ്തീൻ കോയക്ക് (72)മർദ്ദനമേറ്റു. നേരത്തെ ഇദ്ദേഹത്തിൻറെ അയൽവാസിയായിരുന്ന അസീസ് ആണ് മർദ്ദിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 45…
വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം,181 പേർക്ക് സ്ഥിര നിയമനം; ഗുണഭോക്താക്കൾ എച്ച് എൻ.എൽ അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവർ
കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം…
പാലക്കാട് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് മനുഷ്യന്റെ അസ്ഥികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെയാണ് മാലിന്യക്കൂമ്പാരത്തിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പാലക്കാട് ടൗൺ…
