ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും.മാർച്ച് 3നാണ് അടുപ്പുവെട്ട് പൊങ്കാല. രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ തീ പകരും.ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്.ഒൻപതാം ഉത്സവ ദിനമായ മാർച്ച് 3ന് ചന്ദ്രഗ്രഹണം ആയതിനാൽ വൈകുന്നേരം 3.10 മുതൽ 7 മണി വരെ ദേവീ ദർശനം ഉണ്ടായിരിക്കുന്നതല്ല. താലപ്പൊലി നേർച്ചക്കാർ 3ന് ഉച്ചയ്ക്ക് 1.30ന് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്.രാത്രി 8.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 10.45ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കും. മാർച്ച് 4ന് രാത്രി 9.45ന് ആണ് കാപ്പഴിച്ച് കുടിയിളക്കുന്നത്. രാത്രി 12.45ന് കുരുതി തർപ്പണം നടക്കും.
Related Posts
‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ‘അമ്മ കാന്റീനുകൾ’ നവീകരിക്കാനും ആധുനികവത്കരിക്കാനും നിർദേശം നൽകി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തുടനീളമുള്ള കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്…
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി…
റ്റി. എം. സി, മൊബൈൽ ടെക്നോളജി കൊട്ടാരക്കരയിൽ
തിരു :വെള്ളയമ്പലം റ്റി. എം. സി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കൊട്ടാരക്കര ബ്രാഞ്ച് പുലമൺ ടൗൺ പ്ലാസ ബാറ്റ ബിൽഡിംഗിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൻ അനിത…
