അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.20% കേന്ദ്ര-സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദേശിചിരിക്കുന്നത്.ആർആർടിഎസ് മാതൃകയിൽ അതിവേഗ റെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2033ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർആർടിഎസ് നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *