മുല്ലപ്പെരിയാർ ഡാമിലും കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന തുടരുന്നു

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന ആരംഭിച്ചു. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്.ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *