ജയ്പൂര്‍: ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്കാന് 65,000 കിലോഗ്രാം പ്രസാദം വേണം.രാജസ്ഥാനിലെ കുഹാഡയിലെ കോട്പുട്ലി ബൈരു ബാബ ക്ഷേത്രം അധികൃതര്‍ ഒരു വഴി കണ്ടെത്തി. പ്രസാദത്തിന് ആവശ്യമായ വസ്തുക്കളെല്ലാം ഒരിടത്ത് എത്തിച്ചു. എന്നിട്ട് രണ്ട് ബുള്‍ഡോസറുകളും കൊണ്ടുവന്നു.എല്ലാം കൂട്ടി നന്നായി കുഴച്ചുമറിച്ചു. ഇത് ലോറിയില്‍ കയറ്റി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബുള്‍ഡോസറുകള്‍ പ്രസാദം കുഴയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്.
രാജസ്ഥാനിലെ ക്ഷേത്രത്തില്‍ പ്രസാദം ഇളക്കാന്‍ ബുള്‍ഡോസര്‍; വൈറലായി ദൃശ്യങ്ങള്‍
