വൈറ്റിലയിൽ ദേശീയപാതയ്ക്ക് സമീപം തീപ്പിടിത്തം

കൊച്ചി: വൈറ്റില ചക്കരപറമ്പിൽ ദേശീയപാതയ്ക്ക് സമീപം മാലിന്യങ്ങൾ കുന്നുകൂടിക്കിടന്നിരുന്ന സ്ഥലത്ത് തീപിടുത്തം. മാലിന്യക്കൂമ്പാരത്തിൽ നിന്നുണ്ടായ തീ പെട്ടെന്ന് തന്നെ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. വലിയ തോതിൽ പുക ഉയർന്നതോടെ പരിഭ്രാന്തരായ സമീപവാസികൾ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *