രാഗ സന്ധ്യ സീസൺ-2 വെള്ളിയാഴ്ച്ച വൈകുന്നേരം ഐസിസി അശോക ഹാളിൽ

ദോഹ: ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഖത്തർ അഷ്‌റഫ്‌ കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് രാഗസന്ധ്യ സീസൺ 2 എന്ന പേരിൽ നടക്കുന്ന സംഗീത വിരുന്ന് ജനുവരി 30ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അബൂഹമൂർ ഐസിസി അശോക ഹാളിൽ നടക്കും.പ്രവേശനം സൗജന്യമാണ്. പ്രമുഖ സൂഫി ഗായകനും ഗാന രചയിതാവുമായ അഷ്റഫ് പാലപ്പെട്ടി, നാച്ചു കാലിക്കറ്റ്, സലീം മാക്സ് എന്നിവർ മുഖ്യ അതിഥികളായി എത്തുന്ന പരിപാടിയിൽ ദോഹയിൽ നിന്നും അണിനിരക്കുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, കോൽക്കളി തുടങ്ങി വിവിധ കലാപരിപാടിൾ അരങ്ങേറും. സംഗീത വിരുന്ന് ആസ്വദിക്കുവാൻ ഖത്തറിലെ മുഴുവൻ കലാ സ്നേഹികളെയും, അഷ്‌റഫ്മാരെയും കുടുംബാംഗങ്ങളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *