തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വച്ച് കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9.30 ന് മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാർ തങ്കച്ചൻ കളമ്പു കാട്ടു, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.ക്യാൻസർ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടി ക്യാമ്പിൽ തലമുടി ശേഖരിക്കുന്നതാണ്. കുറഞ്ഞത് 12 ഇഞ്ച് നീളമുള്ളതും നര ബാധിച്ചിട്ടില്ലാത്തതുമായ മുടിയാണ് ആവശ്യം. സന്നദ്ധരായ ആർക്കും ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാവുന്നതാണെന്ന് പള്ളി വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും. താല്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ നൽകുന്നത് നന്നായിരിക്കും.അന്വേഷണങ്ങൾക്ക് : ബേസിൽ 98847 71406, ഫാ. ആൽജോ 6238130299
Related Posts
വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം.രൂപേഷ് ആർ മേനോൻ
വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ്…
ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് വെള്ളത്തിൽ വീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് വെള്ളത്തിൽ വീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു.തൃക്കുന്നപ്പുഴ സ്വദേശി ബിനു (42) ആണ് മരണപെട്ടത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അപകടം…
വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, എന്ന് രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി . ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട്…
